പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്. ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.കെ. മനോജ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് അഷ്ടമിച്ചിറയിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.പൊതുസമ്മേളനത്തിൽ SSLC ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കിയ വിദ്യാർത്ഥികൾക്കുള്ള എൻ്റോവ്മെൻ്റ് വിതരണം ചെയ്തു. പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്. ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈ.എഫ്.ഐ മാള ബ്ലോക്ക് പ്രസിഡൻ്റ് ഐ.എസ്.അക്ഷയ് അദ്ധ്യക്ഷത വഹിച്ചു.CPIM മാള ഏരിയ സെക്രട്ടറി ടി.കെ.സന്തോഷ്,DYFI മാള ബ്ലോക്ക് സെക്രട്ടറി സി.ധനുഷ്കുമാർ,ടി.എ.രാഹുൽ, അക്ഷയ് എം, എസ്, വി.കെ.മനോജിൻ്റെ പിതാവ് വാക്കയിൽ കുമാരൻ തുടങ്ങിയവർ സംസാരിച്ചു. CPIM അഷ്ടമിച്ചിറ ലോക്കൽ സെക്രട്ടറി അരുൺ പോൾ സ്വാഗതവും, പി.വി.വിനു നന്ദിയും പറഞ്ഞു.