Channel 17

live

channel17 live

ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക്കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ

ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് അനുവദിച്ചതിന്റെ ഫ്ലാഗ് ഓഫ് ഈ മാസം എട്ടിന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു നിർവ്വഹിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലായിരിക്കും ചടങ്ങ്. ശിവരാത്രി പ്രത്യേക കെഎസ്ആർടിസി സർവീസുകളുടെ ഫ്ലാഗ്ഓഫും ഇതോടൊപ്പം നടക്കും.

പുതുതായി ആരംഭിക്കുന്ന കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5.45 ന് പുറപ്പെടും. തൃശ്ശൂർ, വടക്കുംഞ്ചേരി, പാലക്കാട്‌, വാളയാർ വഴി 10.05 ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂരിൽ നിന്നും തിരികെ 10.35 ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞു 3 മണിയ്ക്ക് ഇരിങ്ങാലക്കുടയിലെത്തും.തുടർന്ന് 3.30 ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ് രാത്രി 7.55 ന് കോയമ്പത്തൂരിൽ എത്തിച്ചേരുകയും രാത്രി 8.25 ന് തിരികെ പുറപ്പെട്ട് അർദ്ധരാതി 12.40 ന് ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കുകായും ചെയ്യും.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇരിങ്ങാലക്കുട കെ എസ് ആർ ടി സി യൂണിറ്റിന് നിരവധി പുതിയ സർവീസുകളാണ് അനുവദിച്ചത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ കെ എസ് ആർ ടി സിയ്ക്ക് മുഖ്യപരിഗണനയാണ് സർക്കാർ നൽകി വരുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!