6.30 നു രാത്രി നടത്താം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അങ്കണ ത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മതി ലീന ഡേവിസ് ഫ്ലാഗ് ഓഫ് ചെയ്തു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്, ചാലക്കുടി നഗര സഭ, ഐ സി ഡി എസ് പ്രൊജക്ടുകൾ എന്നിവ യുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.6.30 നു രാത്രി നടത്താം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അങ്കണ ത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മതി ലീന ഡേവിസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വിവിധ പൊതുഇടകളിളുടെ നടന്നു കലാഭവൻ മണി പാർക്കിൽ എത്തി ചേർന്നു. തുടർന്ന് എല്ലാവരും ദീപം തെളിയിച്ചു പ്ര തിഞ്ജ ചൊല്ലി ആഘോഷപരിപാടി കൾ ആരംഭിച്ചു. തുടർന്ന് പൊതുസമ്മേളനം ശ്രീമതി ലീന ഡേവിസ് അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ എബി ജോർജ് ഉത് ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ ശ്രീ മതി സിന്ധു രവി, ശ്രീമതി ഇന്ദിര പ്രകാശൻ, ശ്രീമതി രമ്യ വിജിത്ത്, അഡ്വക്കേറ്റ് ലിജോ എം ജോൺ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി മീര പി എന്നിവർ പ്രസംഗിച്ചു. തൃശൂർ റൂറൽ സി ഐ ശ്രീമതി എൽസി പിഎം ശ്രീമതി അമ്മിണി ഉണ്ണി എന്നിവരെ ആദരിച്ചു. ശിശുവികസ പദ്ധതി ഓഫീസർ ശ്രീമതി നിഷ. എം സ്വാഗതം ആശംസി ച്ചു തുടർന്ന് കലാ സന്ധ്യ. ശിശു വികസന പദ്ധതി ഓഫീസർ ശ്രീമതി ഷേർളി എം പി നന്ദി പ്രകാശനം നടത്തി.