Channel 17

live

channel17 live

അന്താരാഷ്ട്ര വനിതാ ദിനചാരണം നടത്തി

മാള: കെഎസ്എസ്പിയു മാള ബ്ലോക്ക്‌ തലത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചാരണം ആളൂർ പെൻഷൻ ഭവനിൽ നടന്നു. സ്റ്റേറ്റ് കൗൺസിലർ വി വി ജനകി പതാക ഉയർത്തി. ഇ വി സുശീല സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി ടി ജി പുഷ്കര അധ്യക്ഷത വഹിച്ചു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി യു മൈത്രി ദിനചാരണം ഉദ്ഘാടനം ചെയ്തു. അഡ്വ :ഇന്ദു നിദേഷ് വനിതാ ദിന സന്ദേശം നൽകി. സംസ്ഥാന കൗൺസിലർ വി വി ജാനകി, എം ആർ രേണുക, കുമാരി ലളിത, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി കെ എസ് മുരളീധരൻ, ബ്ലോക്ക്‌ ട്രഷറർ എം ആർ ഗോപൻ, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മണ്ടകത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ അനീഫ, വനിതാവേദി കൺവീനർ ഇ വി രമണി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പെൻഷൻകാരുടെ കലാ വിരുന്ന് ദിനാചരണത്തിന് മറ്റു കൂട്ടി. ബ്ലോക്ക്‌ കമ്മിറ്റി അംഗം എ എൻ മല്ലിക നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!