കൊട്ടേക്കാട് മുണ്ടൂർ റോഡിലെ കോളങ്ങാട്ടുകര കമ്പി പാലം നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
കൊട്ടേക്കാട് മുണ്ടൂർ റോഡിലെ കോളങ്ങാട്ടുകര കമ്പി പാലം നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പ്രധാന സംസ്ഥാനപാതകളായ കൊടുങ്ങല്ലൂർ ഷൊർണൂർ റോഡും തൃശ്ശൂർ കോഴിക്കോട് റോഡും ബന്ധിപ്പിക്കുന്ന കൊട്ടേക്കാട് മുണ്ടൂർ റോഡിലാണ് 5.98 കോടി രൂപ ഉപയോഗിച്ച് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിൽ 23 മീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുമുള്ള പാലം 26 മീറ്റർ നീളത്തിലും ഇരുഭാഗങ്ങളിലും 1.50 മീറ്റർ വീതിയിലുള്ള നടപ്പാതെ ഉൾപ്പെടെ 11 മീറ്ററിലാണ് പുതിയ പാലം നിർമ്മിക്കുന്നത്.
12.70 കോടി ചെലവഴിച്ച് പാലം സ്ഥിതി ചെയ്യുന്ന കൊട്ടക്കാട് മുണ്ടൂർ റോഡ് ബി എം ആന്റ് ബി സി നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള പ്രവർത്തികളും നടന്നു വരികയാണ്. പാലം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന വ്യവസായ മേഖലയായ മുണ്ടൂർ വ്യവസായ എസ്റ്റേറ്റ് , ഗവ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സൗകര്യവും വർദ്ധിക്കും.
സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷനായി. സൂപ്രണ്ട് എൻജിനീയർ പി കെ രമ, എക്സിക്യൂട്ടീവ് എൻജിനീയർ നിമേഷ് പുഷ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമണി ശങ്കുണ്ണി, കെ കെ ഉഷാദേവി, ലക്ഷ്മി വിശ്വംഭരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മിനി ഹരിദാസ്, കെ എം ലെനിൻ, പഞ്ചായത്തഗങ്ങളായ ജിഷ സുബീഷ്, നീമ രാജീവ്, സ്നേഹ സജിമോൻ, വരടിയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് എൻജിനീയർ വി എൻ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു.