മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ദിനാചരണം ഉദ്ഘാടനം ചെയ്തു.
മാള : വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് വനിതാ വിംഗ് ലോക വനിതാ ദിനം ആചരിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ദിനാചരണം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് ജ്യോതി പ്രവീൺ അദ്ധ്യക്ഷയായി. വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് പ്രസിഡന്റ് പി.ടി.പാപ്പച്ചൻ മുഖ്യാതിഥിയായി. മാദ്ധ്യമപ്രവർത്തക ടി.എസ്.ഗീനയെയും ബ്ലൈൻഡ് ഗോൾകീപ്പറും കാർമൽ കോളേജ് വിദ്യാർത്ഥിയുമായ ഇ.അപർണ്ണയെയും ആദരിച്ചു. ആൽഫി വർഗ്ഗീസ്, സിനി ജോഷി, അഫ്സി അജീബ്, ആരിഫ് കൊറോത്ത്, കെ.ഡി.ബാബു എന്നിവർ പ്രസംഗിച്ചു.