പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
എടക്കുളം എസ് എൻ ജി എസ് എസ് ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എംഎൽഎയുടെ 2023 – 24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000 രൂപ ചെലവഴിച്ചാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയത്. പുസ്തകങ്ങൾ ലൈബ്രറി പ്രസിഡന്റ് കെ.വി ജിനരാജദാസൻ ഏറ്റുവാങ്ങി.
കേരളോത്സവത്തിൽ കവിതാ സമാഹാരത്തിന് ബ്ലോക്ക് തലത്തിൽ സമ്മാനം നേടിയ സൗഭിക രതീഷിനെ ആദരിച്ചു. എസ് എൻ ജി എസ് എസ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വത്സല ബാബു, മുകുന്ദപുരം താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.ജി മോഹനൻ മാസ്റ്റർ, വാർഡ് മെമ്പർ സന്ധ്യാ വിജയൻ, എസ് എൻ ജി എസ് എസ് പ്രസിഡന്റ് സി.പി ഷൈലനാഥൻ, സെക്രട്ടറി കെ.ജി രജീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.