Channel 17

live

channel17 live

അന്തിമോപചാരമർപ്പിച്ചു

വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ മരണപ്പെട്ട കാടര്‍ വീട്ടില്‍ പരേതനായ സുബ്രന്റെ മകന്‍ സജികുട്ടന്‍ (16), പരേതനായ രാജന്റെ മകന്‍ അരുണ്‍ കുമാർ (8) എന്നിവർക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അന്തിമോപചാരം അർപ്പിച്ചു. സംസ്കാര ചടങ്ങിന് മുന്നോടിയായി മൃതദേഹങ്ങൾ കോളനിയിൽ പൊതുദർശനത്തിന് വച്ച വേളയിലാണ് അന്തിമോപചാരം അർപ്പിച്ചത്.
കെ.കെ.രാമചന്ദ്രൻ എം.എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ലോക്സഭാ സ്ഥാനാർഥി വി എസ് സുനിൽകുമാർ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, മറ്റ് ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. അന്തിമോപചാരം അർപ്പിച്ച ശേഷം ഇരു കുട്ടികളുടെയും വീടുകളിലെത്തി ബന്ധുമിത്രാദികളെ നേരിൽ കണ്ട് മന്ത്രി കെ രാജൻ സംസാരിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച പകൽ മൂന്ന് മണിയോടെയാണ് സംരക്ഷിത വനത്തിൽ ശാസ്താംപൂവം കോളനിയിൽ സംസ്കാരത്തിനായി എത്തിച്ചത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!