പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ചമ്മന്നൂരിൽ നിർമ്മാണം പൂർത്തീകരിച്ച ചുള്ളിക്കാരൻകുന്ന് റോഡ്, കൊക്കർണിക്കൽ റോഡുകൾ എൻ.കെ അക്ബർ എം എൽ എ നാടിന് സമർപ്പിച്ചു.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ചമ്മന്നൂരിൽ നിർമ്മാണം പൂർത്തീകരിച്ച ചുള്ളിക്കാരൻകുന്ന് റോഡ്, കൊക്കർണിക്കൽ റോഡുകൾ എൻ.കെ അക്ബർ എം എൽ എ നാടിന് സമർപ്പിച്ചു. റീബിൽഡ് കേരളാ ഇനിഷ്യേറ്റീവില് ഉൾപ്പെടുത്തി 96 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം നടത്തിയത്. കുന്നംകുളം ആറ്റുപുറം റോഡിൻ്റെ ചെമ്മന്നൂർ സെൻ്റർ ഭാഗത്ത് നിന്ന് ആരംഭിച്ച് ചുള്ളിക്കാരൻകുന്ന് ഭാഗത്ത് അവസാനിക്കുന്ന ഈ റോഡ് 1.200 കിലോമീറ്റർ നീളത്തിൽ 3.75 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്‌ത് അഞ്ചുവർഷത്തെ റോഡ് പരിപാലന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയാണ് പുനർനിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് കൊക്കർണിക്കൽ റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദേവകി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പള്ളിക്കര, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.