ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയം തൃശൂരും തുരിത്തിപ്പറമ്പ് വിനോദ് സ്മാരക സാംസ്ക്കാരിക നിലയവും സംയുക്തമായി 50-ാo വനിതാ ദിനത്തോടനുബന്ധിച്ച് നാരി ശക്തി ഫിറ്റ്നസ് റൺ വനിത മിനി മരത്തോൺ സംഘടിപ്പിച്ചു.
വനിതകളുടെ മിനി മാരത്തത്തോണും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ ആദരിക്കുകയും ചടങ്ങളിൽ നടത്തി.സംസ്കാരിക നിലയം പ്രസിഡൻ്റ് ജിൻസൻ ചാതേലി ഏവരേയും സ്വാഗതം ചെയ്തു. പ്രോഗ്രാം മാള ബ്ലോക്ക് പ്രസിഡൻ്റ് ശ്രിമതി സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പ്രഭാ കൃഷ്ണനുണ്ണി മിനിമാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.മാധ്യമരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ശ്രീദേവി കെ.വി , റോസ്മോൾ ഡോണി ,കായിക രംഗത്തെ മികവിന് അനന്യ രാജനെയും ചടങ്ങിൽ ആദരിച്ചു. നവീൻ ചുള്ളിക്കാട്ടിൽ , ജിഷ്ണു എൻ കെ ,അതുൽ കെ ,അഭിഷേക് ഇ വി ,ഗ്രീഷ്മ വിനോജ്, അനു അഭിലാഷ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.