Channel 17

live

channel17 live

“അരി കെ” പാലിയേറ്റീവ് രോഗീ ബന്ധു സംഗമം അന്നമനട ഹാളിൽ നടന്നു

പാലിയേറ്റീവ് രോഗി ബന്ധു സംഗമം അന്നമനട ഗ്രാമ പഞ്ചായത്തും മാമ്പ്ര FHC യും സംയുക്തമായി സംഘടിപ്പിക്കുന്ന “അരി കെ” പാലിയേറ്റീവ് രോഗീ ബന്ധു സംഗമം അന്നമനട V M ഹാളിൽ നടന്നു. മാരകരോഗം ബാധിച്ചു കിടപ്പു രോഗികളായവരുടെ ബന്ധുക്കളായവരാണ് സംഗമത്തിൽ പങ്കെടുത്തത് ക്യാൻസർ കിഡ്നി രോഗം ബാധിച്ച 530 രോഗികളാണ് പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇതിൽ 130 പേർക്ക് ആഴ്ചയിൽ 4 ദിവസം ഹോം കെയർ ഫോളോപ്പ് നടത്തുന്നുണ്ട് കൂടാതെ രോഗികൾക്ക് ആവശ്യമായ വാട്ടർ എയർ ബെഡ് വിൽ ചെയർ വാക്കർ ആവശ്യത്തിനുള്ള മരുന്ന് എന്നിവ പാലിയേറ്റീവ് കെയറിൻ്റെ ഭാഗമായി നൽകുന്നുണ്ട്.

ഹോം കെയറിന് നഴ്സിനൊപ്പം അലോപ്പതി ആയുർവേദ ഹോമിയോപ്പതി ഡോക്ടറുടെ കൂടി സേവനം ലഭ്യമാക്കുന്നുണ്ട് രോഗി പരിചരണത്തിന് ആവശ്യമായ വളണ്ടിയർമാർക്ക് ആവശ്യമായ പരിശിലനം നൽകുന്നുണ്ട് പാലിയേറ്റിവ് കെയറിനായ് വർഷം തോറും 20 ലക്ഷം രൂപയോളം മരുന്ന് വാഹനം ഉപകരണങ്ങൾ എന്നിവക്കായ് ചിലവഴിക്കുന്നുണ്ട് പാട്ടും കലാപ്രകടനങ്ങളുമായി ബന്ധുക്കൾക്ക് ഒരു ദിവസം എന്ന ആശയവുമായി കലാഭവൻ ജയൻ കണ്ണൻ ശാസ്താരം എന്നിവരുടെ കലാ പ്രകടനങ്ങൾ ആളുകൾക്ക് ആനന്ദകരമാക്കി അരികെ രോഗി ബന്ധു സംഗും ബഹു: അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പിവി വിനോദ് ഉദ്ഘാടനം നിർച്ചഹിച്ചു. റവൈസ് പ്രസിഡൻ്റ സിന്ധു ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലാഭവൻ ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ടികെ സതീശൻ കെ എ ഇഖ്ബാൽ മെമ്പർ മാരായ ടി വി സുരേഷ് കുമാർ കെ.എ ബൈജു മഞ്ജു സതീശൻ കെ കെ രവി നമ്പൂതിരി ടെസ്സി ടൈറ്റസ് മെഡിക്കൽ ഓഫീസർ Dr അബിന അബ്ദുള്ള ഹെൽത്ത് ഇൻസ്പെട്ടർ അനിൽകുമാർ നഴ്സ് നളിനി എന്നിവർ സംസാരിച്ചു രോഗികൾക്കായ് ശ്രീ ടോമി ചക്കാലക്കൽ ‘ശ്രി ഗോപി എന്നിവർ നൽകിയ സമ്മാനങ്ങൾ വിതരണം ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!