പൊതുയോഗം പി.കെ.ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കോണത്തുകുന്നു സെൻ്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.ഐം. ജില്ലാ സെക്രട്ടറിയറ്റംഗം പി.കെ.ഡേവീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം എം.രാജേഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രിക ശിവരാമൻ, കെ.വി.ഉണ്ണികൃഷ്ണൻ, ഷാജി നക്കര, പി.ആർ.രതീഷ്, കെ.ഉണ്ണികൃഷ്ണൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ്, സി.പി.ഐ. ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി, കർഷക സംഘം ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി. തുടർന്ന് ചേർന്ന പൊതുയോഗം പി.കെ.ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുരേഷ് പണിക്കശ്ശേരി അദ്ധ്യക്ഷനായിരുന്നു. എം.രാജേഷ്, ഷാജി നക്കര തുടങ്ങിയവർ പ്രസംഗിച്ചു. കെ.വി.ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.