ബാങ്ക് അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന തണ്ണീർപ്പന്തൽ മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, ഉദ്ഘാടനം ചെയ്തു.
കടുത്ത വേനൽ ചൂടിൽ ദാഹിച്ച് വലയുന്നവർക്ക് ആശ്വാസമായി അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് തണ്ണീർപന്തലൊരുക്കി. ബാങ്ക് അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന തണ്ണീർപ്പന്തൽ മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, ഉദ്ഘാടനം ചെയ്തു.തണ്ണീർ പന്തലിൽ കുടിനീരിനൊപ്പം, സംഭാരം, തണ്ണിമത്തൻ എന്നിവയും വിതരണം നടക്കുന്നുണ്ട്.
ബാങ്ക് പ്രസിഡണ്ട് വി എം വത്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം കെ വി രഘു,രാജൻ നടുമുറി, ഡയറക്ടർമാരായ എ കെ ബാബു,ടി കെ ശിവജി , ബീന സാബു ജോണി കോക്കാട്ടിൽ, ജോർജ് നെല്ലിശ്ശേരി, സജിത ഇസ്മയിൽ എന്നിവർ സംസാരിച്ചു.