ആനമല റോഡിൽ ചിക്ക്ളായി പെട്രോൾ പമ്പിനു സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തകർന്ന് യുവാവിന് പരിക്കേറ്റു. കാട്ടുപറമ്പിൽ പ്രസാദിനാണ് (40) പരിക്കേറ്റത്. ചൊവ്വാഴ്ച നാല് മണിയോടെയാണ് അപകടം. സംഭവം ചാലക്കുടിയിൽ നിന്നും വെറ്റിലപ്പാറയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പ്രസാദിനെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്
