കെ പി എം എസ് ഉപദേശസമിധി ചെയർമാൻ ആയിരുന്ന ടി വി ബാബു സാറിന്റെ നാലാം ചരമ വാർഷിക ദിനം മാള യൂണിയൻ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. പട്ടികജാതിക്കാർക്ക് ഭൂമി, തൊഴിൽ, വിദ്യാഭ്യാസം എന്നിവക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ച നേതാവാണ് ടി വി ബാബു എന്ന് അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ജില്ല കമ്മിറ്റി അംഗം തങ്കമ്മ വേലായുധൻ പറഞ്ഞു യൂണിയൻ പ്രസിഡന്റ് കെ വി സുബ്രൻ അധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി അനുസ്മരണപ്രഭാഷണം നടത്തി പി സി സുബ്രൻ, കിരൺ ടി യൂ, ഹരിഹരൻ ഇ വി എന്നിവർ സംസാരിച്ചു.
ടി വി ബാബു നാലാം ചർമവാർഷിക ദിനം ആചരിച്ചു
