വംശനാശ ഭീഷണി നേരിടുന്ന ഐ.യു.സി.എന്‍ റെഡ് വിഭാഗത്തില്‍പെടുന്ന കുളവെട്ടി മരങ്ങളെ (സൈസീജിയം ട്രാവന് കോറിക്കം) സംരക്ഷിക്കാനായി പച്ചതുരുത്ത് ഒരുക്കി എളവള്ളി ഗ്രാമപഞ്ചായത്ത്. എളവള്ളി കണിയാം തുരുത്തിലെ വാതക ശ്മശാനത്തോട് ചേര്‍ന്നാണ് ഈ കുളവെട്ടി സങ്കേതമുള്ളത്. 2020 ഫെബ്രുവരി 28ന് അന്നത്തെ കൃഷിവകുപ്പ് മന്ത്രിയായ വി.എസ് സുനില്‍കുമാറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എളവള്ളി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന എം.കെ ആല്‍ഫ്രെഡാണ് തൈകള്‍ മുളപ്പിച്ച് നടാന്‍ പാകത്തിലാക്കിയത്. 75 സെന്റിമീറ്റര്‍ ആഴത്തിലും വലുപ്പത്തിലുമുള്ള കുഴികളില്‍ ചകിരി കൊണ്ടുള്ള സ്പോഞ്ച് ബെഡ് ഒരുക്കി വെള്ളം നനച്ചാണ് തൈകളെ ഉണങ്ങാതെ സംരക്ഷിച്ചിരുന്നത്. നാല് വര്‍ഷത്തില്‍ എട്ടു മീറ്ററോളം വളര്‍ന്ന 40 കുളവെട്ടികളാണ് ഇവിടെ ഹരിതാഭ പരത്തി നില്‍ക്കുന്നത്.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഈ മരങ്ങളെ നാട്ടുവളര്ത്തല് വലിയ വെല്ലുവിളിയായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ മരത്തിലുണ്ടാവുന്ന വിത്തുകള്‍ മുളച്ചു വന്നാലും വളരെ കുറച്ച് മാത്രമേ അതിജീവിക്കൂ. വേരുകളില്‍ ധാരാളം വെള്ളം സംഭരിച്ച് ഒരു പ്രദേശത്തെ മുഴുവന്‍ ജല സമൃദ്ധമാക്കാന്‍ കഴിവുള്ള മരങ്ങളാണ് കുളവെട്ടികള്‍. ആഗോളതാപനം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് വരള്‍ച്ചയും, മണ്ണിടിച്ചിലും നേരിടാന്‍ കഴിയുന്ന കുളവെട്ടി മരങ്ങളുടെ പച്ചതുരുത്തുകള്‍ക്ക് ഏറെ പ്രാധാന്യമുള്ളത്.