മേലൂർ: ഷീസ് ഇൻ്റർനാഷ്ണൽ ആർട്ട് സെൻ്ററിൽ നടന്ന “ഹരിത സായാഹ്നം – 2024 ” മുൻ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി തോമസ് ഉദ്ഘാടനം ചെയ്തു.തൃശൂർ രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷ് അദ്ധ്യക്ഷനായി.ചലച്ചിത്ര നടൻ സുനിൽ സുഗത മുഖ്യാതിയായ ചടങ്ങിൽ കവിയും ചാലക്കുടി ബി.എഡ്. കോളേജ് പ്രിൻസിപ്പളുമായ ഡോ. മൂക്കന്നൂർ സുരേഷ് മുഖ്യ പ്രഭാഷണം ചെയ്തു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജൈവവൈവിദ്ധ്യ ങ്ങളെ തിരിച്ചു പിടിക്കുന്നതിന് പുതിയ യുവജനങ്ങൾ മുന്നിട്ടറങ്ങണമെന്നും ,നമ്മുടെ ജൈവസമ്പത്ത് സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും വരും തലമുറക്ക് കൂടി അവകാശപ്പെട്ടതാണെന്നും ഉദ്ഘാടകൻ പ്രൊഫ .കെ.വി.തോമസ് അഭയായപ്പെട്ടു. ബുദ്ധിമുട്ടനുഭവിക്കുന്ന കലാക്കരൻമാർക്ക് മറ്റു സംസ്ഥാനങ്ങളിൽപോയി കലാ പ്രവർത്തനങ്ങൾ സുഖമമായി നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിത സായാഹ്നം
