കല്ലേറ്റുംകര : നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അയ്യങ്കാളിയുടെ നാമം എല്ലാകാലത്തും ഉയർന്നുനിൽക്കുമെന്നും തുല്യതയുള്ള മനുഷ്യരെയും സമൂഹത്തെയും സൃഷ്ടിക്കുന്നതിനായി അദ്ദേഹം നടത്തിയ പ്രക്ഷോഭങ്ങൾ സമാനതകളില്ലാത്തതാണെന്നും കെ പി എം എസ് സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. കല്ലേറ്റുംകരയിൽ ചേർന്ന ജില്ല നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ 18ന് വെങ്ങാനൂരിൽ നടക്കുന്ന സ്മൃതി സംഗമം വിജയിപ്പിക്കുവാൻ ജില്ലയിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ഉപാധ്യക്ഷൻ പി എൻ സുരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ശശി കൊരട്ടി, പി സി രഘു, ടി കെ സുബ്രൻ , ഷാജു ഏത്താപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
അയ്യങ്കാളി പോരാട്ടങ്ങൾ സമാനതകളില്ലാത്തത്:പി എ അജയഘോഷ്
