ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി സമ്മേളനം ഉൽഘാടനം ചെയത് സുവർണ്ണോപഹാരം നൽകി.
പുത്തൻചിറ: പുത്തൻചിറ ഗ്രാമപഞ്ചായത്ത് കുന്നത്തേരി അങ്കൻവാടിയിൽ 39 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച സൂഫിയ ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ യാത്രയയപ്പും സ്നേഹാദരവും നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി സമ്മേളനം ഉൽഘാടനം ചെയത് സുവർണ്ണോപഹാരം നൽകി.ഗ്രാമ പഞ്ചായത്ത് അംഗം ആമിന ആഷിക് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി വിദ്യാധരൻ പൊന്നാട അണിയിച്ച് സ്നേഹോപഹാരം നൽകി.വാസന്തി സുബ്രഹ്മണ്യൻ, രമാ രാഘവൻ, പത്മിനി ഗോപിനാഥ് ,പ്രജീഷ് കളരിക്കൽ, പി.ഐ നിസാർ, സൂഫിയ കരീം,റഫീക് കളത്തിൽ, എന്നിവർ സംസാരിച്ചു.വി.പി ഉല്ലാസ്, മജീദ് താനത്ത് പറമ്പിൽ, സിനി റഹീം, നിഷ സുരേഷ്, ഫൗസിയ ഇസ്മയിൽ, ഹുസ്ന റഷീദ്, സൈന റഫീക്, മുഹ്സീന എന്നിവർ നേതൃത്വം നൽകി.