ഡോ . രാജു ഡേവിസ് സ്കൂളിലെ അവാർഡ് ഡെ വി. ആർ സുനിൽ കുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂളിൽ നിന്ന് കഴിഞ്ഞ വര്‍ഷം ദേശീയതലത്തിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു കഴിഞ്ഞ അധ്യയന വർഷത്തിൽ ലീവ് എടുക്കാതെ ദിവസവും സ്കൂളിൽ ഹാജരായവർക്ക് ക്യാഷ്അവാർഡ് വിതരണം ചെയ്തു . സമ്മേളനത്തിൽ ചെയര്‍മാന്‍ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ഷാന്‍റി , ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബാബു, പ്രസ് ക്ലബ് പ്രസിഡന്‍റ്. ഷാന്‍റി ജോസഫ് , പ്രിൻസിപ്പാൾ ജിജി ജോസ് , ഡയറക്ടർ അന്ന ഗ്രേസ് രാജു , അക്കാദമിക് കോഡിനേറ്റര്‍ ആലീസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ഡോ . രാജു ഡേവിസ് സ്കൂളിലെ അവാർഡ് ഡെ വി. ആർ സുനിൽ കുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു
