വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാല ഹൈസ്കൂൾ തല വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. സുപഥo 2024 എന്ന പേരിൽ വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ SSLC പ്ലസ് 2 വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും, MBBS ഇൽ ഉന്നത വിജയം നേടിയ വെണ്ണൂർ സ്വദേശികളായ ഡോ അനീറ്റ ജിൽസൻ ഡോ :സ്റ്റെഫിന സ്റ്റീഫൻ,രോഗവസ്ഥയോട് പൊരുതി ഹയർ സെക്കന്ററി പരീക്ഷയിൽ 1200ഇൽ 1199 മാർക്ക് നേടിയ അസ്ന ഷെറിൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു, SSLC 100% വിജയം കൈവരിച്ച മേലടൂർ ഗവ:സമിതി ഹയർ സെക്കന്ററി സ്കൂളിനെ ആദരം നൽകി.സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ മാള സ്വദേശി ഡോ ഐസക് ജോസ് ഉദ്ഘാടനം ചെയ്തു,വായനശാല പ്രസിഡന്റ് വിയോ വർഗീസ് അധ്യക്ഷനായി.വെണ്ണൂർ സെന്റ് മേരീസ് പള്ളി വികാരി ഫാ:ഡോ ജോജോ ആന്റണി തൊടുപറമ്പിൽ മുഖ്യാതിഥി ആയി.
അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി വിനോദ് വിജയികളെ ആദരിച്ചു. നിസാം എ പി ക്ലാസ്സ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ഊക്കൻ,അന്നമനട ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആനി ആന്റു, സുനിത സജീവൻ വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പോളി ആന്റണി തുടങ്ങിയവർ സംസാരിച്ചു. സി ജി ജിതിൻ സ്വാഗതം ആശംസിച്ചു ദിപു ജോസ് നന്ദി രേഖപെടുത്തി.
കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു
