ഇരിങ്ങാലക്കുട: എല്ലാ മേഖലയിലും കടുത്ത മത്സരത്തെ നേരിടുന്ന ഈ കാലഘട്ടത്തിൽ ജീവിതം കളറാക്കുന്നതിനു തുടർച്ചയായ വിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് റോജി എം.ജോൺ എം എൽ എ പറഞ്ഞു. കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ടി എച്ച് എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ച ‘മെറിറ്റ് ഡേ 2024’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
ജോസ് വള്ളൂർ, നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാർ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനൻ, സതീഷ് വിമലൻ, കോൺഗ്രസ് ബ്ളോക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുര്യൻ, സംഘടക സമിതി കൺവീനർ ജോസഫ് ചാക്കോ, ഭാരവാഹികളായ ജോസ് മൂഞ്ഞേലി, തോമസ് തത്തംപിള്ളി, കോ ഓർഡിനേറ്റർമാരായ സി.എസ്.അബ്ദുൾ ഹഖ്,എ.സി.സുരേഷ്, കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, എം.ആർ.ഷാജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, പി.കെ.ഭാസി, എ.ഐ.സിദ്ധാർത്ഥൻ, എൻ.ശ്രീകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ബ്ളോക് പ്രസിഡന്റ് ഗീത മനോജ്, കെ എസ് യു ജില്ലാ സെക്രട്ടറി റൈഹാൻ ഷഹീർ എന്നിവർ പ്രസംഗിച്ചു. നേരത്തെ നടന്ന മോട്ടിവേഷൻ ക്ലാസിനു പി.ആർ.സ്റ്റാൻലി നേതൃത്വം നൽകി.
എസ് എസ് എൽ സി വിഭാഗത്തിൽ 670 വിദ്യാർത്ഥികൾക്കും പ്ലസ് ടു വിഭാഗത്തിൽ 460 വിദ്യാർത്ഥികൾക്കും സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളിൽ 107 വിദ്യാർത്ഥികൾക്കും വി എച്ച് എസ് ഇ യിൽ 10 വിദ്യാർത്ഥികൾക്കും ടി എച്ച് സി യിൽ ഒരു വിദ്യാർത്ഥിക്കുമായി ആകെ 1248 വിദ്യാർത്ഥികളെയാണ് പുരസ്ക്കാരം നൽകി ആദരിച്ചത്. എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ 27 സ്കൂളുകളെയും പ്ലസ് ടുവിൽ 2 സ്കൂളുകളെയും സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളിൽ 19 സ്കൂളുകളെയും ആദരിച്ചു.
ജീവിതം കളറാകാൻ വിജയം തുടർച്ചയാക്കണം:റോജി എം.ജോൺ എം എൽ എ
