കോടശ്ശേരി പഞ്ചായത്തിൽ വെസ്റ്റ് നായരങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ച ഡോ.അംബേദ്കർ ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം യുവ കവി സോബിൻ മഴവീട് നിർവഹിച്ചു. കോടശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ EA ജയതിലകൻ അധ്യക്ഷനായി.വായനശാല സെക്രട്ടറി നീലാംബരി രമേഷ് സ്വാഗതം പറഞ്ഞു. ഡോ. ഗീതാഞ്ജലിയെയും,പ്ലസ് ടു, SSLC പരീക്ഷയിൽ ഫുൾ A+കരസ്ഥമാക്കിയ വിദ്യാർത്ഥികൾകളെയും ആദരിക്കുകയും ചെയ്തു. കോടശ്ശേരി ക്ലബ് പ്രസിഡണ്ട് സ്മിത കൃഷ്ണൻ, കോടശ്ശേരി വനിത സംഘം പ്രസിഡന്റ് ഷീജരവി, സിപിഐഎംബ്രാഞ്ച് സെക്രട്ടറി സജി കുര്യൻ എ ന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. K. കെ കെ ഭരതൻ നന്ദി പറഞ്ഞു.
ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം യുവ കവി സോബിൻ മഴവീട് നിർവഹിച്ചു
