ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവനസംഘടനയായ തവനിഷ് വേനലവധിക്ക് പുല്ലൂർ എസ് എൻ ബി എസ് എസ് എൽ പി സ്കൂളിൽ ഒരുക്കിയ ചുമർ ചിത്രങ്ങൾ കുഞ്ഞു മനസ്സിൽ ഒരുപാട് സന്തോഷം നിറച്ചു. തവനിഷ് വളന്റീയേർസ് ആയ വിഷ്ണുപ്രിയ, അമിഷ, മെഹജ്ബിൻ, ലിതിൻ എന്നിവരാണ് മനോഹര ചിത്രങ്ങൾ ഒരുക്കിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്റൂസ്, ഉൽഘാടനം നിർവഹിച്ചു. കുട്ടികളുടെ വ്യക്തിവികസത്തിന് ഉതകുന്ന രീതിയിൽ ചുറ്റുപാടുകളെ ക്രമീകരിക്കാൻ സമൂഹത്തിന് ബാധ്യതഉണ്ടെന്നും അത് തവനിഷ് ഏറ്റെടുത്തത്തിൽ അങ്ങേയറ്റം ചാരിതാർഥ്യമുണ്ടെന്നും റവ. ഫാ. ജോളി ആൻഡ്റൂസ് പറഞ്ഞു. ഹെഡ്മിസ്ട്രെസ്സ് മിനി ടീച്ചർ മുഖ്യാതിഥി ആയിരുന്നു.
തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ മുവിഷ് മുരളി സ്വാഗതവും എസ്. എൻ. സ്കൂൾ അദ്ധ്യാപിക ശാലിനി നന്ദിയും പറഞ്ഞു. തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ അസി. പ്രൊഫ.റീജ യൂജിൻ, ഡോ. സുബിൻ ജോസ്, ഡോ. അഖിൽ തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചുമർ ചിത്രങ്ങൾ ഒരുക്കിയ വിഷ്ണുപ്രിയ,അമിഷ, മെഹജ്ബിൻ, ലിതിൻ എന്നിവരെ പ്രിൻസിപ്പൽ അനുമോദിച്ചു.
കുഞ്ഞുമനസ്സുകൾക്കായ് ചുമർചിത്രങ്ങളൊരുക്കി തവനിഷ്
