കൊരട്ടിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ മുള്ളൻപന്നി വീണു.ഇന്ന് രാവിലെ 11മണിയോടെ കൊരട്ടി പോളിടെക്നിക്കിന് സമീപം തായംപുറത്ത് ജിനീഷിന്റെ വീട്ടിലെ കിണറിലാണ് മുള്ളൻ പന്നി വീണത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്നും മൊബൈൽ റെസ്ക്യു ടീമിലെ ബീറ്റ് ഫോറെസ്റ്റ് ഓഫിസർ പ്രദീപ് കുമാർ,ദിജിത് ദിവാകർ,റെസ്ക്യുവർ പി. ബി. ബിബിഷ്,എന്നിവർ സ്ഥലത്തെത്തി മുള്ളൻ പന്നിയെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകി മുള്ളൻപന്നിയെ വനത്തിൽ തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു.