കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ റോഡുകൾ ജലജീവൻ മിഷന്റെ ഭാഗമായിട്ട് പൊളിച്ചത് പുനരുദ്ധരിക്കാത്തതിലും, ജലജീവൻ മിഷൻ സമയബന്ധിതമായി പൂർത്തീകരികാത്തതിലും പ്രധിഷേധിച്ഛ് കോടശ്ശേരി പഞ്ചായത്തിലെ മെംബർമാർ വാട്ടർ അതോറിറ്റി നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഓഫീസിൽ പ്രതിഷേധിച്ചു.എക്സിക്യൂട്ടീവ് എഞ്ചിനീയർ ബോബിൻ മത്തായിയെ തടഞ്ഞവെച്ചു.അടിയന്തരമായി പൊളിച്ച റോഡുകൾ പുനരുദ്ധരിക്കും എന്ന എഞ്ചിനീയർടെ ഉറപ്പിന്മേൽ പ്രധിഷേധം അവസാനിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ്.കെ.പി,വൈസ് പ്രസിഡന്റ് സുനന്ദ നാരായണൻ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോഫിൻ ഫ്രാൻസിസ്,മെമ്പർമാരായ സി .വി ആന്റണി,കെ.കെ.സരസ്വതി,ജോർജ് കെ.ട്ടി,ഷാജു മേക്കാട്ടുകുളം,ഷീമ ബെന്നി,ജിനി ബെന്നി,ഡെന്നി വര്ഗീസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ മെംമ്പർമാർ പ്രധിഷേധിച്ചു
