ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സംഗീത അനീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ , പുത്തൻചിറ സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. അൻസൽ അഷ്റഫ് പി.എം സ്വാഗതം പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് പുത്തൻചിറ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് വെല്‍നെസ്സ് സെന്റർയുടെയും പുത്തൻ ചിറ ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ജൂൺ 21 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ച് യോഗ ദിനം ആചരിച്ചു.
ബഹു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സംഗീത അനീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ , പുത്തൻചിറ സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. അൻസൽ അഷ്റഫ് പി.എം സ്വാഗതം പറഞ്ഞു. യോഗ ട്രെയിനർ ശ്രീമതി പി.കെ സരസ്വതി , യോഗയെ കുറിച്ചുളള ബോധവൽക്കരണവും പരിശീലന ക്ലാസും സംഘടിപ്പിച്ചു . മങ്കിടി ഗവ: ഹൈസ്കൂൾ റിട്ട: അദ്ധ്യാപകരായ ശ്രീ. ശങ്കരൻ, ശ്രീമതി തേജോവതി, അറ്റൻഡർ ശ്രീ . അൻവർ.സി.എ എന്നിവർ ആശംസകൾ അറിയിച്ചു. പുത്തൻചിറ ഹോമിയോ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് ശ്രീമതി സ്വാതി. കെ നന്ദി പറയുകയും ചെയ്തു . ചടങ്ങിൽ, 2 മാസമായി യോഗ ക്ലാസ്സിൽ പങ്കെടുത്തവർ, അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു . 50 പേർ പരിപാടിയിൽ പങ്കെടുത്തു.