മാള: കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ വായനാവാരം ഉദ്ഘാടനം കവിയും ഗായകനുമായ പി. കെ ഗണേഷ് നിർവ്വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. പോളി. കെ. വി. അധ്യക്ഷനായിരുന്നു. കോളേജ് മാഗസിൻ ‘വെെഖരി’ യുടെ പ്രകാശനം കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി പി. കെ. ഗണേഷിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. കോളേജ് ബർസാർ ഫാദർ മെജോ ജോണി, ലെെബ്രേറിയൻ ദീപ. എം. എം, സ്ററുഡൻ് എഡിറ്റർ ഹരി പ്രിയ വാര്യർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് എഡിറ്റർ ഏ. ആർ. ചന്ദ്രബോസ് സ്വാഗതവും സബ് എഡിറ്റർ മഞ്ജു വിനോദ് നന്ദിയും പറഞ്ഞു.
വായനാവാരം ഉദ്ഘാടനം നിർവ്വഹിച്ചു
