ഇരിങ്ങാലക്കുട : എടക്കുളം എസ് എൻ ജി എസ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി തൃശ്ശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.നേത്രപരിശോധന ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ആൻ്റണി നിർവ്വഹിച്ചു.പിആർഒ എം ആർ റിനീഷ്, ഷാജി, ഓപ്ടിമിട്രിസ്റ്റ്മാരായ ജെനീഷ, സോന എന്നിവർ പങ്കെടുത്തു.ഡോ സിസ്റ്റർ റോസ് ആൻ്റോ ക്യാമ്പിന് നേതൃത്വം നൽകി.
സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
