ചാലക്കുടി : ചാലക്കുടി നിയോജകമണ്ഡലം പ്രവർത്തക സംഗമം ഡ്രീംസ് പ്ലാസാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ പ്രവർത്തക യോഗത്തിൽ പാർട്ടി മെഗാ മെമ്പർഷിപ് ക്യാമ്പയിനും ഓറിയന്റേഷൻ ട്രെയിനിങ്ങിനുമൊപ്പം ഇലക്ഷൻ അവലോകനവും നടത്തി. ശ്രീ.ജിന്റോ ജോർജ് , കുന്നത്തുനാട് നിയോജക മണ്ഡലം സെക്രട്ടറി മുഖ്യ അഥിതിയായി ,ചാലക്കുടി മണ്ഡലം പ്രസിഡന്റ് റോയ് ജോസഫ് ,ചാലക്കുടി നിയോജകമണ്ഡലം കമ്മറ്റി കൺവീനർ Adv സണ്ണി ഗോപുരൻ എന്നിവർ സംസാരിച്ചു. ആയിരത്തോളം സ്പോട്ട് മെമ്പർഷിപ് നൽകി. സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായ് മണ്ഡലത്തിലെ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.
ചാലക്കുടി മണ്ഡലം സംഘടനാ പ്രവർത്തനങ്ങൾ ഊർജിതമാക്കി ട്വന്റി ട്വന്റി
