കുറ്റിച്ചിറ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സാഹിത്യ സ൦വാദ സദസ്സ് നടത്തി. ശ്രീ. ഇ. ആർ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ശ്രീ. സുശീലൻ ചന്ദനക്കുന്ന് സാഹിത്യവും സാമൂഹിക മാറ്റവും എന്ന വിഷയം അവതരിപ്പിച്ച് കൊണ്ടു സ൦വാദ സദസ്സിനു നേതൃത്വം നൽകി. വായനശാല സ്റ്റുഡൻറ്സ് മെമ്പർഷിപ്പിൽ അംഗമായ സൂര്യജിത്ത് കെ. എസ്സിനെ. 2023-24 അധ്യയനവർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയതിനു അനുമോദിക്കുകയുണ്ടായി.
വായനശാല പ്രസിഡന്റ് ടി. വി. ബാലൻ സ്വാഗതവും ലൈബ്രേറിയൻ നീതു നിഷാദ് നന്ദിയു൦ പറഞ്ഞു. വായനശാല പുസ്തക ശേഖരണത്തിൻ്റെ ഭാഗമായി ലഭിച്ച 22625 രൂപ വിലയുള്ള 203 പുസ്തകങ്ങളുടെ പ്രദർശനവും നടത്തി.
സാഹിത്യ സംവാദ സദസ്സ് നടത്തി
