തൃശ്ശൂർ ജില്ല മോട്ടോർ &എഞ്ചിനീയറിങ് മസ്ദൂർ സംഘം കേരള സോൾവ്ന്റ് ലോറി തൊഴിലാളി യൂണിറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് മോട്ടോർ ഫെഡറേഷൻ പ്രസിഡന്റ് എ സി കൃഷ്ണൻ സർക്കാരിനോട് ആവശ്യപെട്ടു. ഓവർ ലോഡുമായി ബന്ധപ്പെട്ട് ലോറി തൊഴിലാളികൾക്ക് അമിതമായി പിഴച്ചുമത്തുന്ന അധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്ന് കൂടി അദ്ദേഹം കൂട്ടി ചേർത്തു. മേഖല പ്രസിഡന്റ് എൻ വി അജയ്ഗോഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബി എം എസ് ജില്ലാ പ്രസിഡന്റ് കെ വി വിനോദ് യൂണിയൻ പ്രസിഡന്റ് എം എം വത്സൻ യൂണിയൻ ജന :സെക്രട്ടറി കെ ഹരീഷ് വാർഡ് കൗൺസിലർ സന്തോഷ് ബോബൻ മേഖല സെക്രട്ടറി എം കൃഷ്ണകുമാർ യൂണിറ്റ് സെക്രട്ടറി ജിതിൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് ഭാരവാഹികൾ എൻ വി അജയ്ഘോഷ് പ്രസിഡന്റ് വൈസ് പ്രസിഡന്റ്മാർ സുമേഷ് കെ എസ്,അശോകൻ എ ബി, സുജിത് വി എസ്, സെക്രട്ടറി ജിതിൻ ടി ജെ,ജോ സെക്രട്ടറി മാർ വില്സൺ മുകേഷ് സി ആർ, സന്ദീപ് സി എസ്, ഖജാൻജി സുധീഷ് വി എസ് എന്നിവരെ തിരഞ്ഞെടുത്തു.
ചരക്കുഗതാഗത മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടുക
