ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ഇരിങ്ങാലക്കുട ബാർ അസോസിയേഷൻറയും അഡി.ക്ലർക്ക് അസോസിയേഷൻറെയും സംയുക ആഭിമുഖ്യത്തിൽ കൊടകര ലയൺസ് ക്ലബ്ബിന്റെയും IMA തൃശ്ശൂർ യൂണിറ്റിന്റെയും സഹകരണത്തോടെ ഇരിങ്ങാലക്കുട കോടതി സമുചയത്തിൽ ഇന്ന് രാവിലെ 10 മണിക്ക് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ടി രക്ത ദാന ക്യാമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും ബഹു. അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജുമായ വിനോദ്കുമാർ എൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് പി ജെ ജോബി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ജിനി ജോസ് എന്നവർ യോഗത്തിൽ സ്വാഗതം ആശംസിച്ചു. ബഹു. ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് ആർ കെ രമ , പ്രിൻസിപ്പൽ മുൻസിഫ് എൽദോസ്, അഡീഷണൽ മുൻസിഫ് അബീന, ഗവൺമൻറ് പ്ലിഡർ ജോജി ജോർജ് ലയൺസ് ഡിസ്ട്രിക്ട് ചെയർമാൻ ബ്ലഡ് ഡോണേഷൻ ഫ്രാൻസിസ് ഇ.കെ, കുടുംബ കോടതി ശിരസ്തദാര ബാബുരാജ്, ക്ലാർക്ക് അസോസിഷൻ പ്രസിഡൻറ് മുരളീധരൻ കെ, IMA Co- ordinator Dr.ബാലഗോപാലൻ, ബാർ അസോസിയേഷൻ സെക്രട്ടറി ലിയോ വി.എസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അഡ്വ. ക്ലർക്ക് ഷാജു കെ.സി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് രക്തദാന ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട കോടതി ജീവനക്കാർ, അഭിഭാഷകർ, അഭിഭാഷക ക്ലർക്കുമാർ, മറ്റു വകുപ്പിലെ ജീവനക്കാർ എന്നിവർ രക്ത നിർണ്ണയവും തുടർന്ന് രക്തദാനവും നടത്തി.
രക്തദാന ക്യാമ്പ് നടത്തി
