തൃശ്ശൂർ : മലയാളികളുടെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച കാലത്തിന്റെ വെല്ലുവിളികളെ മുൻകൂട്ടി കണ്ട ചിന്തകനായിരുന്നു തായാട്ട് ശങ്കരനെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ. സാഹിത്യ നിരൂപകനും. സാമൂഹ്യ ചിന്തകൻ.വാഗ്മിയും . കേരള ഗ്രന്ഥശാല സംഘം സംസ്ഥാന പ്രസിഡണ്ട്. ദേശാഭിമാനി വാരിക പത്രാധിപർ. എന്നീ നിലകളിൽ കേരളീയ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിച്ച തായാട്ട് ശങ്കരന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ” തായാട്ട് ശങ്കരനും സമകാലിക ഇന്ത്യയും ” എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാക്സിനെയും ഗാന്ധിജിയെയും അംബേദ് കറേയും ഒരുമിച്ചു കൊണ്ടുനടക്കാൻ ഒരു ചിന്തകന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് തായാട്ട് ശങ്കരനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമി സെക്രട്ടറി സിപി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ : കെ എം അനിൽ ” തായാട്ട് ശങ്കരനും സമകാലിക ഇന്ത്യയും ” എന്ന വിഷയത്തിൽ ശതാബ്ദി സ്മാരക പ്രഭാഷണം നടത്തി. ” തായാട്ടിന്റെ സാഹിത്യ ദർശനം ” എന്ന വിഷയത്തിൽ ഡോ :കെ പി മോഹനനും.” മതേതര ജനാധിപത്യം: വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ ഹമീദ് ചേന്നമംഗലൂരും. ” തായാട്ടിന്റെ വിദ്യാഭ്യാസ വീക്ഷണം” എന്ന വിഷയത്തിൽ ആർ പാർവതി ദേവിയും സെമിനാർ അവതരിപ്പിച്ചു. പ്രൊഫ :പി എൻ പ്രകാശ്.സിസ്റ്റർ ജെസ്മി അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ. മോബിൻ. മോഹൻ. കെ എസ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
തായാട്ട് ശങ്കരൻ മലയാളികളുടെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകൻ -കെ സച്ചിദാനന്ദൻ
