സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. പൊയ്യ സ്വദേശിയായ കാട്ടുപറമ്പിൽ സുബീഷ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് 6:00 മണിയോടെയാണ് സംഭവം നടന്നത്. പൊയ്യ അഡാക് ഫിഷ് ഫാമിന് സമീപത്തുള്ള തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ ജെസിബി കൊണ്ട് കുഴിയെടുത്ത സ്ഥലത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സുബീഷിനെ സുഹൃത്തുക്കൾ കൊടുങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവ് മുങ്ങി മരിച്ചു
