വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാലയുടെ വനിതാ വേദിയായ അക്ഷര പെണ്മയുടെ നേതൃത്വത്തിൽ “ഓണത്തിന് അക്ഷര പൂക്കളും ഇത്തിരി പച്ചക്കറിയും” എന്ന മുദ്രാവാക്യമുയർത്തി ഓണകൃഷിയുടെ വിത്തിറക്കൽ സംഘടിപ്പിച്ചു, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വി കെ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു,പ്രദേശത്തെ മികച്ച കർഷകനായ പൗലോസ് പി ടി യെ ആദരിച്ചു,അക്ഷര പെണ്മയുടെ പ്രസിഡന്റ് സൻസി വർഗീസ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഫിൽജ ജിയോ സ്വാഗതം പറഞ്ഞു തദ്ദേശ പ്രതിനിധികളായ ജോർജ് ഊക്കൻ, ആനി ആന്റു, സുനിത സജീവൻ, കൃഷി ഭവൻ ഫീൽഡ് അസിസ്റ്റന്റ് വിനീത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,വായനശാല നിർവാഹക സമിതി അംഗങ്ങളായ രാജു വർഗീസ് ദേവസി കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
ഓണകൃഷിയുടെ വിത്തിറക്കൽ സംഘടിപ്പിച്ചു
