ക്രൈസ്റ്റ് കോളേജ് നോവ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ പുസ്തക സമർപ്പണം ആനന്ദപുരം ഗവ.യു.പി.സ്കൂളിൽ വെച്ച് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നോവ ചെയർമാൻ സുരേഷ് കടുപ്പശേരിക്കാരൻ അധ്യക്ഷത വഹിച്ചു. നോവ രക്ഷാധികരികളായ പ്രൊഫ.കെ.ജെ.ജോസഫ്, പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്, ഡോ.വി.പി. ആന്റോ, എന്നിവർ പുസ്തക സമർപ്പണം നടത്തി. മുരിയാട് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ.യു വിജയൻ, സുനിൽകുമാർ എ.എസ്, നോവ ഭാരവാഹികളായ പ്രിയൻ ആലത്ത്, ടെൽസൺ കോട്ടോളി, ബാബുരാജ്.കെ,ശശികുമാർ, അദ്ധ്യാപികമാരായ ഇന്ദു പി,റിയ ജോൺസൺ എന്നിവർ പ്രസംഗിച്ചു. വിൻസെന്റ് പള്ളായി, രാജു ബാലൻ, അഡ്വ .ലിസൻ . വി.പി. അമൽ കെ.എ., ഉദയ യു.എന്നിവർ നേതൃത്വം നൽകി. സ്കൂളുകൾക്കും ലൈബ്രറികൾക്കും, വായനശാലകൾക്കുമായി അഞ്ഞൂറിൽ പരം പുസ്തകങ്ങൾ വിതരണം ചെയ്തു.
നോവ പുസ്തക സമർപ്പണ സമാപനം
