ഭരണഘടനയോടും, നിയമങ്ങളോടും പൂര്‍ണ്ണനീതി പുലര്‍ത്തിയതിനാല്‍ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് മുന്‍ ഡിജിപി വിന്‍സന്‍ എം പോള്‍ ഐഎഎസ് പറഞ്ഞു. തൃശൂര്‍ സെന്‍ട്രല്‍ സഹോദയയുടെ നേതൃത്വത്തില്‍ മാള ഡോ. രാജുഡേവിസ് ഇന്റര്‍നാഷണല്‍ സ്കുളില്‍ നടന്ന സിവില്‍സര്‍വ്വീസ് കോണ്‍ക്ലേവില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ സെന്‍ട്രല്‍ സഹോദയയുടെ കീഴിലുള്ള 40ഓളം സ്കൂളുകളില്‍ നിന്ന് 1500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഫോര്‍ട്ട്കൊച്ചി ആര്.ഡി.ഒ.മീര കെ ഐഎഎസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. ജ്യോതിഷ്ക് കുമാര്‍ ഐ. ആര്.എസ്, ആനന്ദ് ജസ്റ്റിന് ഐ എഫ്എസ്.തുടങ്ങയവര്‍ സിവില്‍ സര്‍വ്വീസിനെകുറിച്ച് ക്ലാസുകളെടുത്തു.ഇപ്രാവശ്യത്തെ സിവില്‍സര്‍വ്വീസ് വിജയികളും അവരുടെ പഠനാനുഭവങ്ങള്‍ പങ്കുവച്ചു.കോണ്‍ക്ലേവില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഒന്നാം സ്ഥാനവും, ഡോ. രാജുഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാള രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. 10, 12 ക്ലാസുകളിൽ വിവിധ സ്കൂളുകളില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്കുള്ള പുരസ്കാരങ്ങള്‍ നല്കി. യോഗത്തില്‍ സഹോദയ ചീഫ് പാട്രന്‍ ഡോ. രാജുഡേവിസ് പെരേപാടന് അദ്ധ്യക്ഷത വഹിച്ചു.
ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കുളില്സിവില് സര്‍വ്വീസ് കോണ്‍ക്ലേവ്
