ഇരിങ്ങാലക്കുട: ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയോട് അനുബന്ധിച്ച് സെൻ്റ്.ജോസഫ്സ് കോളേജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗം ‘നാരിഴ’ എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചു. കയർ കൊണ്ട് നിർമ്മിച്ചെടുത്ത വസ്ത്രങ്ങളായിരുന്നു ഫാഷൻ ഷോയുടെ മുഖ്യ ആകർഷണം. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗം മേധാവി മിസ് ശ്രീരഞ്ജിനി സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി അധ്യക്ഷപദം അലങ്കരിച്ചു. പ്രമുഖ വ്യവസായിയും ഫിലിം പ്രൊഡ്യൂസറുമായ ശ്രീ വിപിൻ പാറമേക്കാട്ടിൽ ആണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗം അധ്യാപിക മിസ്. റിൻസി നന്ദി രേഖപ്പെടുത്തി.
കയറിൽ തീർത്ത വസ്ത്രങ്ങളുമായി ഫാഷൻ ഷോ: ഋതു അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാട്ടു ചന്തങ്ങളോടെ തുടക്കം
