മാള ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥഥശാലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്ത് ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങ് മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പരിധിയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും, ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ്സും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയോടെ ആരംഭിച്ച യോഗത്തിൽ മാള പോലീസ് സ്റ്റേഷന് എസ്.ഐ ശ്രീ.സുരേഷ്,സി.കെ ബോധവത്കരണ ക്ളാസ്സ് നടത്തി. അക്യൂ ഹീലർ സി.ഐ നൌഷാദ് ലഹരി വിരുദ്ധ സന്ദേശവും നല്കി. ഗ്രന്ഥശാല മാളവി സാഹിത്യ കൂട്ടായ്മ അംഗങ്ങളായ ശ്രീ. കെ.സി വർഗ്ഗീസ്, എസ് സോമസുന്ദരം, മോഹൻ മച്ചാട്ട് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ സാബു പോൾ എടാട്ടുകാരൻസ്വാഗതവും സിനി ബെന്നി നന്ദിയും പറഞ്ഞു.