കാട്ടൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ യൂണിവേഴ്സിറ്റി മീറ്റിൽ ട്രിപ്പിൽ ജമ്പ് ഗോൾഡ് മെഡലിസ്റ്റും മീറ്റിലെ മികച്ച കായിക താരവുമായ സെബാസ്റ്റ്യൻ വി എസ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി മീറ്റിൽ ട്രിപ്പിൽ ജമ്പ് ഗോൾഡ് മെഡലിസ്റ്റ് മീര ഷിഭു എന്നിവരെ ലയൺസ് ക്ലബ് ഓഫ് കാട്ടൂർ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ലയൺസ് ക്ലബ് പ്രസിഡണ്ട് ജോജോ വെള്ളാനിക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലബ് സെക്രട്ടറി സുമൻ പോൾസൺ സ്വാഗതവും ലോറൻസ് ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ടി.ജയകൃഷ്ണൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ജോർജ് ഡി ദാസ്, സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ്, റീജിയൻ ചെയർമാൻ പ്രദീപ് കെ.സി, രമേശ് മേനോൻ എന്നിവർ സംസാരിച്ചു.
കാട്ടൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡ് നൽകി ആദരിച്ചു
