വൈദ്യുതിമേഖലയിലെ ആധുനികവത്കരണം വിവിധ സേവനങ്ങളെ വാതില്പടിയിലെത്തിച്ചതായി റവന്യൂ മന്ത്രി കെ.രാജന്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡറ്റിന്റെ കീഴിലുള്ള പുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ആവശ്യമുള്ള പ്രദേശങ്ങളില്‍ ലൈന്‍ വലിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നുള്‍പ്പെടെ ഫണ്ട് ലഭ്യമാക്കും. 2030 ഓടെ സംസ്ഥാനത്തെ 50 ശതമാനം വൈദ്യുതിയും പുനരുപയോഗ ഊര്‍ജ സ്രോതസില്‍ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ഇനിയും വൈദ്യുതി ലഭ്യമാക്കാത്ത ആദിവാസി ഉള്‍പ്രദേശങ്ങളില്‍ വെളിച്ചം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും 2040ഓടെ കേരളത്തെ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ഇ.ബി. മധ്യമേഖല വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ കീഴില്‍ ഈസ്റ്റ് ഇലക്ട്രിക്കല്‍ ഡിവിഷന്റെ പരിധിയിലാണ് പുത്തൂര്‍ ഇലക്ട്രിക്കല്‍ സെഷന് പ്രവര്‍ത്തിക്കുന്നത്. ഒല്ലൂര്‍ 110 കെ.വി സബ് സ്റ്റേഷനില്‍ നിന്നും ഒരു ഫീഡറും പുത്തൂര്‍ 33 കെ.വി സബ് സ്റ്റേഷനില്‍ നിന്നും നാല് ഫീഡറുകള്‍ മുഖേന ഇവിടെ വൈദ്യുതി വിതരണം നടത്തുന്നു. വെട്ടുകാട് സെന്റിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെഷന് ഓഫീസ് പുത്തൂര്‍ 33 കെ.വി സബ് സ്റ്റേഷന് പരിസരത്തേക്ക് മാറ്റുന്നതിന് പ്ലാന്‍ ഫണ്ടില്‍ നിന്നും 85 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 237.87 ചതുരശ്രി മീറ്റര്‍ വിസ്തൃതിയില്‍ രണ്ടു നിലകളിലായാണ് കെട്ടിടം നിര്‍മിച്ചത്.
പരിപാടിയില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന് അധ്യക്ഷയായി. തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി അശ്വതി, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, സ്ഥിരം സമിതി അധ്യക്ഷരായ പി എസ് ബാബു, ലിബി വര്‍ഗീസ്, നളിനി വിശ്വംഭരം പി എസ് സജിത്ത്, കെഎസ്ഇബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ പി സുരേന്ദ്രന്, തൃശൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം എ ഷാജു, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി കെ സുധര്‍മന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.