പടിയൂർ: പടിയൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ 2024 വർഷത്തെ വായന വാരാഘോഷം സമാപിച്ചു ജൂൺ 19 ബുധനാഴ്ച്ച പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് ഉദ്ഘാടനം ചെയ്ത വായന വാരാഘോഷത്തിൽ ചെറുകഥാ രചന, കവിത രചന ,ക്വിസ് മത്സരം എന്നീ വിവിധ പരിപാടികൾ നടത്തുകയും ചെയ്തു.ജൂൺ 29 ശനിയാഴ്ച്ച നടന്ന സമാപനസമ്മേളനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ പഞ്ചായത്ത്പ്രസിഡൻറ് ലിജിരതീഷ് അദ്ധ്യക്ഷത വഹിച്ചു സാഹിത്യകാരനായ മണികണ്ഠൻ അണക്കത്തിലിനെ ആദരിക്കുകയും ചെയ്തു
യോഗത്തിൽ ടി.എസ്.സജീവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് സെക്രട്ടറി വി. എ. ഷാജൻ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീലാൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഷാലി സി.ജെ.വാർഡ് മെമ്പർമാരായ ബിജോയ് കളരിക്കൽ സുനന്ദ ഉണ്ണികൃഷ്ണൻ ബിനോയ് വി.ടി. നിഷ പ്രതീഷ്, ജോയ്സി ആൻ്റണി, കെ.വി. സുകുമാരൻ ലൈബ്രേറിയൻ ഷെൻസി. കെ.ജി എന്നിവർ സംസാരിച്ചു വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പടിയൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ വായന വാരാഘോഷം സമാപിച്ചു
