ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗവും ഐ ക്യൂ എ സി യും സംയുക്തമായി CUFYUGP- ബി. എസ് സി മാത്തമാറ്റിക്സ് കരിക്കുലം ആസ്പദമാക്കി 2024 ജൂൺ 29 ന് ഏകദിന ശില്പശാല നടത്തി. CUFYUGP- സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും മാത്തമാറ്റിക്സ് യു ജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറും സി.കെ.ജി.എം ഗവ.കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ സന്തോഷ് കുമാർ. എൻ FYUGP ഗണിതശാസ്ത്രത്തിൻ്റെ കരിക്കുലം ശിലപശാലയിൽ പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. സീന വി, ഐക്യൂ എ സി കോർഡിനേറ്റർ ഡോ. ഷിന്റോ കെ. ജി, ഗണിതശാസ്ത്രവിഭാഗം കോർഡിനേറ്റർ ഡോ.ജോജു കെ.ടി തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം CUFYUGP-ശില്പശാല നടത്തി
