ചായ്പൻകുഴി:2024 നവംബറിൽ ചായ്പൻകുഴി സെന്ററിൽ പ്രവർത്തനം ആരംഭിച്ച സിവിൽ സപ്ലെസ് കോപ്പറേഷന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽ സാധനങ്ങളില്ലാതെ കാലിയായ അവസ്ഥ.സബ്സീഡി ഇനത്തിൽ13ഭക്ഷൃ വസ്തുക്കൾ തുടക്കത്തിൽ ലഭിച്ചിരുന്നു.ഇപ്പോൾ മൂന്ന് ഇനങ്ങൾ മാത്രം.അരി,മുളക്,ചെറുപയർ മാത്രമായി ചുരുങ്ങി.ആദ്യ സമയത്ത് നൂറോളം ഗുണഭോക്താക്ൾ ഉണ്ടായിരുന്നു. വലിയ തിക്കും തിരക്കും അനുഭവപ്പെട്ടിടത്ത് വരിയിൽ നില്ക്കാൻ പോലും ആളില്ല.മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറെ അനുഗ്രഹമായിരുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽ സബ്ബ്സീഡിയിനത്തിലുളള ഏല്ലാ ഭക്ഷ്യ വസ്തുക്കളും ലഭൃമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവര്ത്തകൻ കെ.എം.ജോസ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയോടാവശൃപ്പെട്ടു.
നോക്ക് കുത്തിയായി സഞ്ചരിക്കുന്ന മാവേലി സ്റ്റോർ
