മാള: ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്ന ഐക്യ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാളയിൽ ഒപ്പുശേഖരണം നടത്തി. അനധികൃത ലോട്ടറി വിൽപ്പന അവസാനിപ്പിക്കുക കേരളം ലോട്ടറി യെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്നഐക്യ ട്രേഡ് യൂണിയനുകളുടെനേതൃത്വത്തിൽ സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഒപ്പ് ശേഖരണം. സിഐടിയു നേതാവ് എം ജി ലോഹിദാ ക്ഷൻ അധ്യക്ഷത വഹിച്ചു.ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെലെഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി വിനോദ് വിതയത്തിൽ ഉദ്ഘാടനം നിർവഹിച്ചു.സിഐടിയു മാള ഏരിയ സെക്രട്ടറി പി ബി ബാബു ,ജിയോ കൊടിയൻ,പിസി സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ രവി ചെന്തുരുത്തി എന്നിവർ സംസാരിച്ചു.
ഒപ്പ് ശേഖരണം നടത്തി
