എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജിത കെ സി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇരിഞ്ഞാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയും എസ് എൻ സ്കൂളും സംയുക്തമായി ഇടപ്പള്ളി രാഘവൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി പി അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജിത കെ സി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി അധ്യാപിക ബീന ടി ഒ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.ഡോ. എസ് ആർ രാഗേഷ്,മഞ്ജുള കെ കെ,വിഭ സുനിൽ,
അന്വേത്കൃഷ്ണ,ദേവനന്ദ,അഭിറാം , നിഹാലനസറിൻ ,നാസിയ ഷെറിൻ എന്നിവർ പ്രസംഗിച്ചു.