അന്നമനട ഗ്രാമപഞ്ചായത്തിൽ പുറക്കുളം ഭാഗത്ത് അപകടങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്ന് അന്വേഷിക്കാൻ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരെത്തി.നാട്ടുകാരായ 5 പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് അപകടം സംഭവിക്കുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർക്കും റോഡ് സേഫ്റ്റി കൗൺസിലിലും പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട് മെൻ്റ് അസി മോട്ടോർ വെഹിക്കൾ ഇൻസ് പെക്ടർമാരായ അജിത്, സജീവ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിവി വിനോദ് ജനപ്രതിനിധികളായ TK സതീശൻ, KA ബൈജു Tv സുരേഷ് കുമാർ എന്നിവർ കൂടെയുണ്ടായിരുന്നു വേഗത കുറക്കുന്നതിനുള്ള മാർഗങ്ങൾ ജനങ്ങൾക്ക് അപായ സൂചന നൽകുന്ന ബോർഡ് / ലൈറ്റ് എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചയുണ്ടായി. അടിയന്തിരമായി റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുമെന്നറിയുന്നു. വി.ആർ. MLA യുടെ നേതൃത്വ ത്തിൽ ഇതുമായി ബന്ധപ്പെട്ട് മീറ്റിംഗ് ചേർന്നിരുന്നു.” കാഴ്ച “യാണ് ഈ വിഷയം ആദ്യം റിപ്പോർട്ട് ചെയ്തത്.
സ്ഥല പരിശോധന നടത്തി
