ഇരിങ്ങാലക്കുട മൂന്ന് പിടിക റോഡിൽ കെ എസ് പാർക്കിന് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും മൂന്ന്പിടിക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും എതിരെ വന്നിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനായ മൂർക്കനാട് സ്വദേശി കുറ്റിശ്ശേരി വീട്ടിൽ ശ്രീനിവാസൻ (46) നെയും ഓട്ടോ ഡ്രൈവർ എടതിരിഞ്ഞി സ്വദേശി മടത്തിങ്കൽ ഹരികുമാർ (23) എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ശ്രീനിവാസനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ ഇരുവാഹനങ്ങളും ഭാഗികമായി തകർന്നിട്ടുണ്ട്.
ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
