2024-25 അധ്യയനവർഷത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള മെഡിക്കൽ ക്യാമ്പിന്റെ സമാപനവും എസ് എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം വരിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്ന ചടങ്ങും അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനോദ് P V അധ്യക്ഷനായ ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻ്റി ഉദ്ഘാടന ചെയ്തു. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ മാസ്റ്റർ അസീബ് അലിക്ക് പുരസ്കാരം സമർപ്പിച്ചു . മാള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി രവി ,അന്നമനട ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സൈന പി.ബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജെയ്നി ജോസഫ് ചടങ്ങിന് സ്വാഗതം ആശംസിക്കുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ജിൻസി ജോസ് യോഗത്തിന് നന്ദി പറഞ്ഞു . ചാലക്കുടി ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റലിലെ സിവിൽ സർജനായ ഡോ കെ പി ജയകുമാർ ചലനപരിമിതിയുള്ള കുട്ടികളുടെ ക്യാമ്പിന് നേതൃത്വം നൽകി.
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽക്യാമ്പ് സമാപനവും ഉന്നത വിജയം കൈവരിച്ച ഭിന്നശേഷി കുട്ടികൾക്കുള്ള ആദരവും
